ഡൗൺ: കൗണ്ടി ഡൗൺ നദിയിൽ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി പോലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്രോഫോർഡ്സ്ബേണിലെ ബാലിറോബർട്ട് റോഡ് പ്രദേശത്തായിരുന്നു സംഭവം.
പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹഭാഗങ്ങൾ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സഹായകരമായ വിവരങ്ങൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post