ഡബ്ലിൻ: നഗരത്തിലെ പുതിയ പൊതുശൗചാലയങ്ങൾ രാത്രി കാലങ്ങളിൽ തുറക്കില്ല. കൗൺസിലർമാരുടെ ആവശ്യം ഡബ്ലിൻ സിറ്റി കൗൺസിൽ മാനേജർ തള്ളി. നഗരത്തിലെ പുതിയ പൊതുശൗചാലയങ്ങൾ 24 മണിക്കൂറും തുറന്ന് നൽകണമെന്നായിരുന്നു കൗൺസിലർമാരുടെ ആവശ്യം.
വിഷയം ചർച്ച ചെയ്യാൻ ഇന്നലെ കൗൺസിൽ യോഗം ചേർന്നിരുന്നു. 40 മിനിറ്റോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് കൗൺസിലർമാരുടെ ആവശ്യം തള്ളിയത്. പകുതിയോളം കൗൺസിലർമാരാണ് ശുചിമുറി സൗകര്യം 24 മണിക്കൂറും വേണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യം തള്ളിയതോടെ ഇവർ നിരാശരായി.
Discussion about this post