ഡബ്ലിൻ: ഇസ്രായേലി വാർ ബോണ്ടുകൾ വിൽക്കുന്നില്ലെന്ന് ഐറിഷ് സെൻട്രൽ ബാങ്ക്. ഇക്കാര്യം ഒയിറിയാച്ച്ടാസ് കമ്മിറ്റിയെ അറിയിക്കും. വാർ ബോണ്ടുകൾ വിൽക്കുന്നതിനെതിരെ നാനാഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് വാർ ബോണ്ടുകൾ വിൽക്കുന്നില്ലെന്ന് ബാങ്ക് വ്യക്തമാക്കിയത്.
ബാങ്ക് ഗവർണർ ഗബ്രിയേൽ മഖ്ലൗഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം തന്നെയാകും കമ്മിറ്റിയെ ഇക്കാര്യം അറിയിക്കുക. കഴിഞ്ഞ ദിവസം വാർ ബോണ്ടുകളുടെ വിൽപ്പനയിൽ നിന്നും ബാങ്കിനെ വിലക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം മനസാക്ഷിവോട്ട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post

