ഡബ്ലിൻ: ഇടിമിന്നൽ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ച് മെറ്റ് ഐറാൻ. കോർക്കിലും വാട്ടർഫോർഡിലുമാണ് ഇന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. കൗണ്ടികളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു.
ഇന്ന് രാത്രി 10 മണിയ്ക്കാണ് രണ്ട് കൗണ്ടികളിലും യെല്ലോ വാണിംഗ് ആരംഭിക്കുക. നാളെ പുലർച്ചെ മൂ ന്ന് വരെ ഇത് തുടരും. നാളെ ലെയിൻസ്റ്ററിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. അർദ്ധരാത്രി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് വാണിംഗ്. ഇടിമിന്നലിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

