ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ബാലിമെനയിൽ സമാധാനം പുന:സ്ഥാപിച്ചതായി പോലീസ്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ ഉദ്യോദസ്ഥരെ വിന്യസിച്ചതായും പോലീസ് അറിയിച്ചു. ഇന്നലെ രാത്രി വ്യാപക അക്രമ സംഭവങ്ങളായിരുന്നു ബാലിമെനയിൽ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എട്ട് മണിയോടെയായിരുന്നു പ്രദേശത്തെ അന്തരീക്ഷം വീണ്ടും കലുഷിതമായത്. സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകൾ പോലീസുകാർക്കും പോലീസ് വാഹനങ്ങൾക്കും നേരെ പെട്രോൾ ബോംബുകളും സ്ഫോടവസ്തുക്കളും എറിയുകയായിരുന്നു. വീടുകൾക്ക് നേരെയും പ്രദേശവാസികൾക്ക് നേരെയും കല്ലേറുണ്ടായി. ക്ലോണവോൺ ടെറസ്, നോർത്ത് റോഡ്, ബ്രിഡ്ജ് സ്ട്രീറ്റ് എന്നിവിടങ്ങളിലായിരുന്നു ആളുകൾ സംഘടിച്ചത്. ഇവർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.

