ടൈറോൺ: കൗണ്ടി ടൈറോണിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഉപകരണം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എവിഷ് സ്ക്വയറിലായിരുന്നു സംഭവം. ഇതേ തുടർന്ന് പ്രദേശത്തുള്ള വീട്ടുകാരെ അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചു.
ഇലക്ട്രോണിക് ഉപകരണം ആണ് കണ്ടെത്തിയത്. സംഭവം കണ്ടവർ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്ത് എത്തി മുൻകരുതലെന്നോണം പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ശേഷം പ്രദേശം വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാജ ഉപകരണം ആണെന്ന് കണ്ടെത്തിയതോടെ പരിഭ്രാന്തി ഒഴിഞ്ഞു.
Discussion about this post

