ഡബ്ലിൻ: ഐറിഷ് പാസ്പോർട്ടിന്റെ 100 വർഷം നീണ്ട യാത്ര വിവരിച്ച് ഐറിഷ് എമിഗ്രേഷൻ മ്യൂസിയത്തിലെ പ്രദർശനം. ഓൺ ദി മൂവ് എന്ന പേരിലാണ് പ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഐറിഷ് പാസ്പോർട്ടിന്റെ ഉത്ഭവവും ചരിത്രവും 100 വർഷക്കാലത്തെ കഥയും ഈ പ്രദർശനം ആളുകളുമായി പങ്കുവയ്ക്കുന്നു.
പാസ്പോർട്ടിന്റെ ശദാബ്ദിയുടെ ഭാഗമായിട്ടാണ് മ്യൂസിയത്തിൽ പ്രദർശനം ആരംഭിച്ചത്. അയർലന്റിന്റെ പരമാധികാരത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷം ആയിരുന്നു ഐറിഷ് പാസ്പോർട്ടിന്റെ ജനനം എന്ന് ചരിത്രകാരിയായ ഡോ. കാതറീൻ ഹെയ്ലി പറഞ്ഞു. ഒരു സ്വതന്ത്രരാജ്യമെന്ന നിലയിലെ അയർലന്റിന്റെ പ്രതിബദ്ധതയെക്കുറിക്കുന്ന ഒന്നാണ് പാസ്പോർട്ടെന്നും അവർ പറഞ്ഞു.
Discussion about this post

