ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിലെ ബെൽഫാസ്റ്റിൽ വീണ്ടും 5 ജി മാസ്റ്റിന് തീയിട്ടു. സ്റ്റുവർട്ട്സ്ടൗൺ റോഡിൽ സ്ഥാപിച്ചിട്ടുള്ള 5ജി മാസ്റ്റ് ടവറിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തി തീ അണച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് 5 ജി മാസ്റ്റ് കത്തിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച സ്പ്രിംഗ്ബാങ്ക് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 5 ജി മാസ്റ്റ് കത്തിനശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മനപ്പൂർവ്വം തീയിട്ടതാണെന്ന് വ്യക്തമാകുകയായിരുന്നു.
Discussion about this post

