ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലഹരിയുമായി ബ്രസീലിയൻ പൗരൻ അറസ്റ്റിൽ. 25 കാരനായ ജുവാൻ സൂസ ഗോമസ് ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വെള്ളിയാഴ്ചായിരുന്നു ഇയാൾ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഇത്രയും വിലയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. കഞ്ചാവ്, കൊക്കെയ്ൻ, കെറ്റാമൈൻ, എൽഎസ്ഡി, എംഡിഎംഎ, മെത്താംഫെറ്റാമൈൻ എന്നിവ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് 7,500 യൂറോയിലധികം വിലവരുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ രാജ്യത്ത് അനധികൃതമായി തുടരുകയാണ് 25 കാരൻ. ആറ് മാസം മുൻപ് ഇയാളുടെ വിസ കാലാവധി അവസാനിച്ചുവെന്നാണ് പോലീസ് പറയുന്നത്.
Discussion about this post

