ഗാൽവെ: ഗാൽവെയിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് പരിക്ക്. അദ്ദേഹത്തെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കില്ലൂർണിയിലെ ആർ460 റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. അദ്ദേഹത്തിന്റെ ഇരുചക്രവാഹനം എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർക്ക് പരിക്കില്ല.
Discussion about this post

