ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു. ന്യൂടൗണബെയിലെ ഒ നീൽ റോഡിലായിരുന്നു സംഭവം. വാഹന ഉടമ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാൻ ആണ് അജ്ഞാത സംഘം തട്ടിയെടുത്തത്. രണ്ട് പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വാഹന ഉടമ പറയുന്നത്. വാഹന ഉടമയും സുഹൃത്തും വാനിൽ പോകുന്നതിനിടെ രണ്ടംഗ സംഘം തടഞ്ഞ് നിർത്തി താക്കോൽ ആവശ്യപ്പെടുകയായിരുന്നു. നൽകാൻ ഇവർ വിസമ്മതിച്ചതോടെ ഇവർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് താക്കോൽ പിടിച്ച് വാങ്ങി വാനുമായി രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു.
Discussion about this post

