ഡബ്ലിൻ: ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് റോണി ഡെലാനിയുടെ ഭാര്യ ജോൺ ഡെലാനി അന്തരിച്ചു. ബുധനാഴ്ചയായിരുന്നു ജോൺ ഡെലാനിയുടെ അപ്രതീക്ഷിത വിയോഗം. പത്ത് ദിവസങ്ങൾക്ക് മുൻപാണ് റോണി ഡെലാനി അന്തരിച്ചത്.
ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺ. ബുധനാഴ്ചയോടെ ആരോഗ്യനില കൂടുതൽ മോശമായി. ഇതേ തുടർന്നായിരുന്നു വിയോഗം. തിങ്കളാഴ്ചയായിരുന്നു റോണിയുടെ സംസ്കാരം നടന്നത്. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ജോണും വിടപറഞ്ഞത്.
Discussion about this post

