ഡബ്ലിൻ: അയർലന്റ് – രാമപുരം കുടുംബ സംഗമം 2025 അടുത്ത മാസം. ജൂലൈ 25 വെള്ളിയാഴ്ച വെക്ഫോർഡ് കൗണ്ടിയിലെ ന്യൂറോസിലെ ടെററാത്ത് കമ്യൂണിറ്റി സെന്ററിൽവച്ചാണ് പരിപാടി. രാമപുരംകാരായ അയർലന്റിലെ പ്രവാസികൾ ഒത്തുചേരുന്ന പരിപാടിയാണ് ഇത്.
വൈകീട്ട് മൂന്ന് മണി മുതലാണ് പരിപാടി ആരംഭിക്കുക. രാമപുരംകാരുടെ അയർലന്റ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഓരോരുത്തരും അവരുടെ അനുഭവങ്ങളും ഓർമ്മകളും മറ്റുള്ളവർക്കായി പങ്കുവയ്ക്കും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാപരിപാടികൾ, ഗെയിം ഷോകൾ, സ്നേഹവിരുന്ന് എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
അനിൽ ജോസഫ് രാമപുരം-0899536360
മനു ജോർജ് – 089468 4497
ജിജോ തോമസ് – 089437 1861
വിഷ്ണു – 085255 6191
ഡെന്നി ജോസ് – 0892636964

