ഡെറി: ഡെറിയിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട്അറസ്റ്റ്. 30 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമ്മർ മെഡോസ് മ്യൂസിലെ അപ്പാർട്ട്മെന്റിൽ യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. ശനിയാഴ്ച രാവിലെ 10.20 ഓടെയാണ് താമസസ്ഥലത്ത് സാരമായി പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

