ഡബ്ലിൻ: ഫ്രാൻസുമായി പുതിയ സോണാർ കരാറിൽ ഏർപ്പെട്ട് അയർലന്റ്. ഫ്രാൻസിലെ പ്രതിരോധ കമ്പനിയായ തേൽസ് ഡിഎംഎസുമായി ദശലക്ഷക്കണക്കിന് യൂറോവരുന്ന കരാറിലാണ് അയർലന്റ് ഒപ്പുവച്ചത്. രാജ്യത്തെ നാവിക സേനയുടെ സമുദ്ര നിരീക്ഷണം ശക്തിപ്പെടുത്തുകയാണ് പുതിയ കരാറിന്റെ ലക്ഷ്യം.
കരാർ പൂർത്തിയാകുന്നതോട് കൂടി രാജ്യത്തിന്റെ സോണാർ ശേഷി വർദ്ധിക്കും. ഇതോടെ ഐറിഷ് സാമ്പത്തിക മേഖലകളിൽ ( ഐറിഷ് എക്സ്ക്ലുസീവ് എക്കണോമിക് സോൺ ) ശക്തമായ നിരീക്ഷണം നാവിക സേനയ്ക്ക് സാധ്യമാകും.
Discussion about this post

