ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. സംഭവത്തിൽ കൗമാരക്കാരനായ കുട്ടിയ്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൻഫനാഗി ഗ്രാമത്തിൽ ഏകദേശം 5.20 ന് ആയിരുന്നു സംഭവം ഉണ്ടായത്. സഹോദരനൊപ്പം നടന്ന് പോകുകയായിരുന്നു കുട്ടി. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി. കുട്ടിയെ ഉടനെ സഹോദരൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ പരിക്കുകൾ സാരമല്ലാത്തത് ആശ്വാസമായി.
Discussion about this post

