ക്ലെയർ: എന്നീസ്സ് കത്തീഡ്രലിൽ ദിവ്യ കാരുണ്യ പ്രദക്ഷിണം ( കോർപ്പസ് ക്രിസ്റ്റി) ഈ വരുന്ന ശനിയാഴ്ച (21.6.2025). വൈകീട്ട് 6.30 നുള്ള ദിവ്യബലിയ്ക്ക് ശേഷം ബിഷപ്പ് ഫ്ൻന്റൻ മോനാഹന്റെ നേതൃത്വത്തിലാണ് പ്രദക്ഷിണം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദിവ്യ കാരുണ്യ പ്രദക്ഷിണം നടക്കുന്നത്.
എന്നീസ് കത്തീഡ്രലിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം സ്റ്റേഷൻ റോഡിലൂടെ പോയി തിരിച്ച് കത്തീഡ്രലിൽ എത്തും. പ്രദക്ഷണത്തിന് വേണ്ടിയുള്ള മുത്തുക്കുടകൾ അന്നേ ദിവസം കത്തീഡ്രലിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി 0894186777 (ഫാ.ജോയി, ഞാറക്കാട്ട് വേലി ) ഈ നമ്പറിൽ ബന്ധപ്പെടുക.
Discussion about this post

