ബെൽഫാസ്റ്റ്: ബാലിമെന കലാപത്തിലെ പ്രതികളെ പിടികൂടാൻ രാവും പകലും പരിശ്രമിച്ച് പോലീസ്. വടക്കൻ അയർലന്റിൽ മുഴുവൻ വ്യാപക പരിശോധനയാണ് പോലീസ് തുടരുന്നത്. അതേസമയം ശനിയാഴ്ച രാത്രി സംഘർഷത്തിന് അയവുണ്ടായത് പോലീസുകാരെ ആശ്വാസത്തിലാഴ്ത്തി.
ലുർഗാനിലും കാരിക്ക്ഫെർഗസിലും ആണ് ശനിയാഴ്ച അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ലുർഗാനിൽ പോലീസുകാർക്ക് നേരെ കലാപകാരികൾ കല്ലെറിഞ്ഞു. കാരിക്ക്ഫെർഗസിൽ അക്രമി സംഘം വാഹനത്തിന് തീയിട്ടു. അക്രമ മേഖലകളിൽ നിന്നും നിരവധി പേരാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് കനത്ത ജാഗ്രത തുടരുന്നുണ്ട്.
Discussion about this post

