ഡബ്ലിൻ: അയർലന്റിൽ വ്യാഴാഴ്ച കനത്ത മൂടൽ മഞ്ഞ്. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം എന്നും മെറ്റ് ഐറാൻ അറിയിച്ചു.
ലെയ്ൻസ്റ്റർ, കാവൻ, മൊനാഗൻ, മുൻസ്റ്റർ എന്നിവിടങ്ങളിൽ രാവിലെ 9 മണിവരെയാണ് മുന്നറിയിപ്പ് . തെക്ക്, കിഴക്ക് ഭാഗത്ത് മൂടൽ മഞ്ഞ് കുറച്ച് സമയം കൂടി നീണ്ട് നിൽക്കും. മൂടൽ മഞ്ഞ് നീങ്ങിയാൽ നല്ല വെയിൽ അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ അറിയിച്ചു. കടുത്ത മൂടൽ മഞ്ഞ് വാഹനയാത്രികരുടെ കാഴ്ച മറച്ചേയ്ക്കാം.
Discussion about this post

