ഡെറി: വംശീയ കലാപത്തിന്റെ ഭാഗമായി ഡെറിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 11 പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 11 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഇവരുടെ ആക്രമണത്തിൽ 14 പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
നെയ്ലോഴ്സ് റോയിൽ ആയിരുന്നു അക്രമം റിപ്പോർട്ട് ചെയ്തത്. ഇവിടെ സംഘടിച്ച കലാപകാരികൾ പെട്രോൾ ബോംബുകളും പടക്കങ്ങളും മറ്റും ഉപയോഗിച്ച് പോലീസിനെയും പ്രദേശവാസികളെയും ആക്രമിക്കുകയായിരുന്നു. വയോധികർമാത്രം താമസിക്കുന്ന ഹൗസിംഗ് അസോസിയേഷന് സമീപമായിരുന്നു ആക്രമണം. പരിക്കേറ്റ 14 പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post