ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. പകൽ താപനില 15 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിൽ അനുഭവപ്പെടും. അതേസമയം ഞായറാഴ്ചയോടെ അസ്ഥിര കാലാവസ്ഥ ആരംഭിക്കുമെന്നും മെറ്റ് ഐറാൻ അറിയിച്ചു.
അറ്റ്ലാന്റിക് സമുദ്രത്തിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും. ഇതാണ് അയർലന്റിൽ അസ്ഥിരകാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. ശനിയാഴ്ച വൈകീട്ട് മുതൽ രാജ്യത്ത് മഴ സജീവമാകും. തുടർന്നുള്ള ദിവസങ്ങളിൽ വെയിലും മഴയും കലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുക.
Discussion about this post