മൺസ്റ്റർ: യൂറോമില്യൺ ജാക്ക്പോട്ട് നേടിയ ഐറിഷ് പൗരനായുള്ള അന്വേഷണം തുടരുന്നു. ഫലം പുറത്തുവന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും വിജയി ആരെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതേസമയം മൺസ്റ്ററിലെ കടയിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത് എന്ന് ഐറിഷ് നാഷണൽ ലോട്ടറി സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് യൂറോമില്യൺ ജാക്ക്പോട്ട് ഫലം പ്രസിദ്ധീകരിച്ചത്. 250 മില്യൺ യൂറോ ഐറിഷ് പൗരനാണെന്ന വാർത്തകൾ വലിയ അമ്പരപ്പ് ആളുകളിൽ സൃഷ്ടിച്ചിരുന്നു. ഇതുവരെ ലഭിച്ചതിൽവച്ച് ഏറ്റവും വലിയ സമ്മാനത്തുകയാണ് ഐറിഷ് പൗരന് ലഭിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
2019 ലാണ് ഇതിന് മുൻപ് യൂറോമില്യൺ ജാക്ക്പോട്ട് അയർലന്റിന് സ്വന്തമായിരുന്നത്. അന്ന് 175 മില്യൺ ആയിരുന്നു തുകയായി വിജയിക്ക് ലഭിച്ചത്.

