ബെൽഫാസ്റ്റ്: ജ്വല്ലറിയിൽ നിന്നും വജ്രമോതിരം മോഷ്ടിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 29 കാരനായ റോബർട്ട് ഡേവിയ്ക്കാണ് കോടതി 11 മാസം ജയിൽശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ജനുവരി 23 ന് ആയിരുന്നു സംഭവം.
ബെൽഫാസ്റ്റിലെ വാറിംഗ് സ്ട്രീറ്റിലുള്ള പ്രമുഖ ജ്വല്ലറിയിൽ നിന്നുമായിരുന്നു ഇയാൾ വജ്രാഭരണം മോഷ്ടിച്ചത്. ജ്വല്ലറിയിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ആക്രമിച്ച് ഇയാൾ മോതിരവുമായി കടന്ന് കളയുകയായിരുന്നു. കാമുകിയ്ക്ക് പ്രണയോപഹാരമായി നൽകാനായി 15,000 യൂറോയുടെ മോതിരമാണ് ഇയാൾ മോഷ്ടിച്ചത്.
Discussion about this post