റോസ്കോമൺ: റോസ്കോമൺ കൗണ്ടിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 40 കാരന് ദാരുണാന്ത്യം. ഫ്രഞ്ച്പാർക്കിലെ ഓക്സ് ഹൗസിംഗ് എസ്റ്റേറ്റിൽ ആയിരുന്നു സംഭവം. 40 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ വൈകീട്ട് 7.15 ഓടെയാണ് വീട്ടിൽ തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെ പ്രദേശവാസികൾ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

