ഡബ്ലിൻ: സ്കൂളുകളിലെ മൊബൈൽ ഫോൺ നിരോധനം വിദ്യാർത്ഥികൾക്ക് കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (ഡിസിയു). വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം, ക്ഷേമം എന്നിവയിലോ ഓൺലൈൻ ബുള്ളിയിംഗിന് ഇരയാകുന്നതിലോ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയില്ല. വിദ്യാർത്ഥികൾക്ക് ഓൺലൈൻ സുരക്ഷയെക്കുറിച്ചും ഡിജിറ്റൽ പൗരത്വത്തെക്കുറിച്ചും വ്യക്തമായ വിദ്യാഭ്യാസം നൽകുകയാണ് മികച്ച മാർഗ്ഗം എന്നും ഡിസിയു അഭിപ്രായപ്പെട്ടുന്നു.
കഴിഞ്ഞ ആഴ്ച സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിയു നിരോധനം ഫലപ്രദമായ മാർഗ്ഗമായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗത്തിനായി കുട്ടികൾ മറ്റ് വഴികൾ തേടുമെന്നും ഡിസിയു വ്യക്തമാക്കുന്നു.

