ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഇന്നലെ വൈകീട്ടും സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ സംഘടിച്ചു. ഹോട്ടൽ വാങ്ങുന്നതിനുള്ള ചിലവ് സംബന്ധിച്ച വിവരങ്ങൾ മന്ത്രി ജിം ഒ കെല്ലഗൻ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു പ്രതിഷേധവുമായി ആളുകൾ ഒത്ത് കൂടിയത്.
സർക്കാരിന്റെ നടപടിയിൽ കടുത്ത നിരാശയും അതൃപ്തിയും ആണ് ഉള്ളതെന്ന് സഗാർട്ട് വില്ലേജ് റെസിഡന്റ്സ് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. സർക്കാർ ഇത്രയും വേഗം കാര്യങ്ങൾ തീരുമാനിക്കുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു. പ്രദേശവാസികളെ മാറ്റിനിർത്തിക്കൊണ്ടുള്ള ഏകപക്ഷീയമായ സർക്കാർ തീരുമാനത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.
Discussion about this post

