കാർലോ: കാർലോയിൽ നദിയിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ടോടെ കാണാതായ 17 കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ബാരോ നദിയിലെ മിൽഫോർഡ് മേഖലയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു 17 കാരൻ. നീന്തുന്നതിനിടെ ശരീരം ക്ഷീണിച്ചതോടെ കുട്ടിയ്ക്ക് കരയിലേക്ക് കയറാൻ കഴിയാതെ വരികയായിരുന്നു. കുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
വൈകീട്ട് ഏഴ് മണിയോടെ പോലീസ് കുട്ടിയ്ക്കായി നദിയിൽ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 11 മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
Discussion about this post

