ഡബ്ലിൻ: അയർലന്റിൽ ഓംബുഡ്സ്മാനിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ പരാതികളുടെ എണ്ണത്തിൽ 30 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ ഓംബുഡ്സ്മാൻ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
2019 നും 2024 നും ഇടയിൽ 4,478 പരാതികൾ ഓംബുഡ്സ്മാൻ മുൻപാകെ ലഭിച്ചിട്ടുണ്ട്. ഇതിൽ 1,500 എണ്ണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ച് ആണ്. സർക്കാർ വകുപ്പുകളെയും ഓഫീസുകളെയും കുറിച്ചുള്ള 1,400 പരാതികളും ലഭിച്ചിട്ടുണ്ട്.
സാമൂഹിക സംരക്ഷണ വകുപ്പിനെതിരെ 600 ലധികം പരാതികൾ ലഭിച്ചു. ആരോഗ്യമേഖലയിലെ പൊതുസ്ഥാപനങ്ങളെക്കുറിച്ച് 887 പരാതികൾ ലഭിച്ചു.
Discussion about this post

