ഡബ്ലിൻ: യൂറോമില്യൺ ജാക്ക്പോട്ട് നേടി ഐറിഷ് പൗരൻ. ഐറിഷ് നാഷണൽ ലോട്ടറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 250 മില്യൺ യൂറോ ആണ് വിജയിക്ക് സമ്മാനമായി ലഭിക്കുക.
യൂറോമില്യൺ ജാക്ക്പോട്ട് ഉടമയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു ടിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന്റെ കെെവശം ഉള്ളത് എന്നാണ് വിവരം. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ യൂറോമില്യൺ ജാക്ക്പോട്ടാണ് അയർലന്റ് സ്വദേശി സ്വന്തമാക്കിയിരിക്കുന്നത്. 13, 22, 23, 44 , 49 ലക്കി സ്റ്റാർ 3,5 എന്നതാണ് സമ്മാനാർഹമായ ടിക്കറ്റ് നമ്പർ.
Discussion about this post

