ഡബ്ലിൻ: അയർലന്റിൽ നാളെയും മറ്റെന്നാളും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഈ ദിവസങ്ങളിൽ താപനില 26 ഡിഗ്രിവരെ എത്താം. ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു.
ഇന്ന് രാജ്യത്തെ പലയിടങ്ങളിലും താപനില 24 ഡിഗ്രി രേഖപ്പെടുത്താം. പടിഞ്ഞാറൻ മേഖലകളിൽ തണുത്ത കാറ്റിന് സാദ്ധ്യതയുണ്ട്. ശനിയാഴ്ച രാജ്യത്ത് മഴ കുറച്ച് കൂടി ശക്തമാകും. ഇതോടെ താപനില കുറഞ്ഞേക്കാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
Discussion about this post

