ഡബ്ലിൻ: പ്രതിഷേധങ്ങൾക്കിടെ സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. ഹോട്ടൽ വാങ്ങാൻ സർക്കാർ ചിലവിടുന്ന തുകയുടെ വിശദാംശങ്ങൾ മന്ത്രി ജിം ഒ കെല്ലഗൻ പുറത്തുവിട്ടു. 148.2 മില്യൺ യൂറോയ്ക്കാണ് സർക്കാർ ഹോട്ടൽ സ്വന്തമാക്കുന്നത്.
വെസ്റ്റ് ഡബ്ലിനിലെ ഹോട്ടൽ വളരെ കുറഞ്ഞ നിരക്കിലാണ് സർക്കാർ സ്വന്തമാക്കുന്നത് എന്ന് കെല്ലഗൻ പറഞ്ഞു. അഭയം തേടുന്നതിനുള്ള അപേക്ഷകൾ പരിശോധിക്കുന്ന ഒരു സ്ക്രീംനിംഗ് സെന്ററായി ഈ സൗകര്യം സർക്കാർ പ്രയോജനപ്പെടുത്തും. അയർലന്റിൽ അഭയം തേടുന്നവർക്ക് 14,000 താമസസൗകര്യം ഉറപ്പുവരുത്താനുളള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഹോട്ടൽ വാങ്ങാനുള്ള തീരമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

