ഡബ്ലിൻ: അയർലന്റിൽ ചൂടിന് അയവ്. വരും ദിവസങ്ങളിൽ മഴയോട് കൂടിയ തണുത്ത കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതിശക്തമായ ഇടിമിന്നൽ സാദ്ധ്യതയും ഉണ്ട്.
അറ്റ്ലാന്റികിന് മുകളിലാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതേ തുടർന്നാണ് അയർലന്റിൽ വീണ്ടും അസ്ഥിരകാലാവസ്ഥ തുടരുന്നത്. ഞായറാഴ്ച അയർലന്റിൽ വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ തെക്ക് കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും.
Discussion about this post

