ലവോയിസ്: മൗണ്ട്മെല്ലിക്കിൽ നിന്നും കാണാതായ 16 കാരനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അവസാനമായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടി കാർലോയിൽ എത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കാർലോയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പച്ചിട്ടുണ്ട്.
ജെയ്ക്ക് കണ്ണിംഗ്ഹാം ബർക്ക് എന്നാണ് കാണാതായ 16 കാരന്റെ പേര്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കുട്ടിയെ കാണാതെ ആയത്. മെലിഞ്ഞ ശരീരവും കറുത്ത മുടിയും പച്ച നിറത്തിലുള്ള കണ്ണുകളുമുള്ള കുട്ടിയ്ക്ക് ഏകദേശം അഞ്ചടി ഉയരമുണ്ട്. ജെയ്ക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോർട്ട്ലോയിസ് ഗാർഡ സ്റ്റേഷനുമായി 057 867 4100 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ അതുമല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

