ഡബ്ലിൻ: ഇറാൻ-ഇസ്രായേൽ സംഘർഷം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അയർലന്റ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അമേരിക്ക ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ടെഹ്റിനാലെ ഐറിഷ് എംബസിയിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച തന്നെ രാജ്യം വിട്ടു. ലെബനനിലെ ഐറിഷ് സമാധാന സേനാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. ഇത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കണം. ഇസ്രായേലും ഇറാനും തമ്മിലുള്ള ബന്ധം പഴയത് പോലെ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

