ഡബ്ലിൻ: അയർലന്റിൽ ആദ്യമായി വീട് വാങ്ങുന്നവരുടെ സ്വത്തുക്കളുടെയും മോർട്ട്ഗേജുകളുടെയും മൂല്യം വർദ്ധിച്ചു. 2019 ലേതുമായി താരതമ്യം ചെയ്യുമ്പോൾ മൂല്യത്തിൽ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ അയർലന്റാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
ഫസ്റ്റ് ടൈം ബയേഴ്സിന്റെ പ്രോപ്പർട്ടികളുടെ മൂല്യത്തിൽ 10,0000 യൂറോയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മൂല്യം 3,72,000 യൂറോയിൽ എത്തി. ശരാശരി മോർട്ട്ഗേജ് മൂല്യം 78,000 (36%) യൂറോ വർദ്ധിച്ച് 2,94,000 യൂറോയിലും എത്തി. 2019 ൽ ഇത് 70,000 യൂറോ ആയിരുന്നു.
Discussion about this post

