Author: sreejithakvijayan

ഡബ്ലിൻ: അടുത്ത മാസം മുതൽ ഡബ്ലിനിലെ പാർലമെന്റ് സ്ട്രീറ്റ് വാഹന മുക്തം. ജൂലൈ 4 മുതൽ ഇതുവഴി കാൽനട യാത്രികർക്കും സൈക്കിൾ യാത്രികർക്കും മാത്രമാണ് പ്രവേശനമുള്ളത്. നിലവിൽ കാൽനട യാത്രികരുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന മേഖലയാണ് പാർലമെന്റ് സ്ട്രീറ്റ്. ഡബ്ലിൻ സിറ്റി കൗൺസിലാണ് (ഡിസിസി) ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. കാൽനട യാത്രികരുടെ സുരക്ഷ മുൻനിർത്തിയും നഗരത്തിലെ പുതിയ ഗതാഗതപരിഷ്‌കാരങ്ങളുടെ ഭാഗമായും കൂടിയാണ് പുതിയ നടപടി. നിലവിൽ ദിനം പ്രതി 23,000 ആളുകളാണ് പാർലമെന്റ് സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്നത്.

Read More

ഡബ്ലിൻ: കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി അധിക ധനസഹായം ആവശ്യപ്പെട്ട് ചിൽഡ്രൻസ് റൈറ്റ്‌സ് അലയൻസ്. 2026 ലെ ബജറ്റിൽ 50 മില്യൺ യൂറോ അധികമായി വകയിരുത്തണം എന്നാണ് ആവശ്യം. ജീവനക്കാരുടെ കുറവും കുട്ടികളെ താമസിപ്പിക്കുന്നതിനുള്ള സ്ഥലങ്ങളുടെ അഭാവവും രൂക്ഷമാകുന്നതിനിടെയാണ് ചിൽഡ്രൻസ് റൈറ്റ്‌സ് അലയൻസ് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സേവനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ബജറ്റിൽ പണം അനുവദിച്ചതെന്ന് സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് ടന്യ വാർഡ് പറഞ്ഞു. എന്നാൽ ഈ തുക കൊണ്ട് പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സംഘടന നേരിടുന്നുണ്ട്. മതിയായ സംരക്ഷണ കേന്ദ്രങ്ങൾ ഇല്ലാത്തതും വെല്ലുവിളിയാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയ്ക്ക് ബൾബ്രിഗാനിലെ റെയിൽവേ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. നടക്കുകയായിരുന്ന 20 കാരനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇയാളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.  യുവാവിനെ ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് ആർക്കെങ്കിലും അറിയുമെങ്കിൽ ബാൽബ്രിഗൻ ഗാർഡ സ്റ്റേഷനുമായി 01 666 4500 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ ഇന്നും ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. താപനില 21 ഡിഗ്രി രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. അതേസമയം നേരിയ ചാറ്റൽ മഴയ്ക്കും സാദ്ധ്യതയുണ്ട്. കൊണാച്ചിന്റെയും ഉൾസ്റ്ററിന്റെയും ചില ഭാഗങ്ങളിൽ പകൽ നല്ല തെളിഞ്ഞ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. വടക്ക് പടിഞ്ഞാറൻ മേഖലയിൽ താപനില 15 ഡിഗ്രിവരെ രേഖപ്പെടുത്തും. തെക്ക് കിഴക്കൻ മേഖലയിൽ താപനില 21 ഡിഗ്രിവരെ രേഖപ്പെടുത്തും.

Read More

ഡബ്ലിൻ: അയർലന്റിൽ കർഷക കുടുംബങ്ങളുടെ വരുമാനത്തിൽ വർദ്ധനവ്. കാർഷിക ഉത്പന്നങ്ങൾക്ക് വില വർദ്ധിച്ചതാണ് വരുമാനവർദ്ധനവിനുള്ള പ്രധാന കാരണം. കർഷക കുടുംബങ്ങളുടെ വരുമാനത്തിൽ 87 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. അഗ്രികൾച്ചർ ആന്റ് ഫുഡ് ഡെവലപ്‌മെന്റ് അതോറിറ്റിയിലെ സാമ്പത്തിക വിദഗ്ധരാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. 2023 മായി താരതമ്യം ചെയ്യുമ്പോൾ കർഷകരുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ട്. 2023 ൽ ഇവരുടെ ജീവിതം വളരെ ദുഷ്‌കരം ആയിരുന്നു. എന്നാൽ ഈ വർഷം അതിവേഗത്തിൽ കാർഷിക ഉത്പന്നങ്ങളുടെ വില വർദ്ധിച്ചു. ഇതിന് പുറമേ സർക്കാരിന്റെ സിഎപിയും ( പൊതു കാർഷിക നയം) വരുമാനം വർദ്ധിക്കാൻ കാരണം ആയി.

Read More

ഡബ്ലിൻ: നിർമ്മിത ബുദ്ധിയുടെ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) വരവോട് കൂടിയുളള തൊഴിൽ നഷ്ടം നിരീക്ഷിക്കാൻ നിരീക്ഷണ സമിതി വേണമെന്ന് ആവശ്യം. എഐ ഉപദേശക സമിതിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച് സമതി അദ്ധ്യക്ഷൻ പട്രീഷ്യ സ്‌കാൻലോൺ ഒയിറിയാച്ച്ടാസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്മിറ്റിയെയും അറിയിക്കും. ഇന്ന് മനുഷ്യർ ചെയ്തിരുന്ന ജോലിയെല്ലാം ചെയ്യുന്നത് എഐ ആണെന്ന് പട്രീഷ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി . ഇത് അയർലന്റിലെ ജനങ്ങളുടെ തൊഴിലുകൾ നഷ്ടമാകുന്നതിന് കാരണമാകും. തൊഴിൽ നഷ്ടത്തിന്റെ ആഘാതത്തെക്കുറിച്ച് നമുക്ക് പ്രവചിക്കാൻ കഴിയില്ല. നമുക്ക് ഇതിന്റെ പ്രത്യാഘാതം താങ്ങാൻ കഴിയില്ല. അതിനാൽ ഒരു എഐ നിരീക്ഷണ സമിതി ദേശീയസംവിധാനമെന്ന നിലയിൽ വേണം. അല്ലാത്തപക്ഷം ഇന്നലത്തെ മാപ്പ് ഉപയോഗിച്ച് നാളത്തെ മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നവരായി നമ്മൾ മാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Read More

ഡബ്ലിൻ: വയോധികരെ പരിചരിക്കുന്നതിൽ വീഴ്ചവരുത്തി അയർലന്റിലെ നഴ്‌സിംഗ് ഹോമുകൾ. ഹിഖ്വ (എച്ച്‌ഐക്യുഎ) നടത്തിയ പരിശോധനയിൽ 25 നഴ്‌സിംഗ് ഹോമുകൾ വയോധികരെ പരിചരിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. ഈ നഴ്‌സിംഗ് ഹോമുകൾക്കെതിരെ ഹിഖ്വ നടപടി സ്വീകരിക്കും. രാജ്യത്തുടനീളം 47 സ്ഥലങ്ങളിൽ ആയിരുന്നു ഹിഖ്വയുടെ മിന്നൽ പരിശോധന. ഇതിൽ ആറ് നഴ്‌സിംഗ് ഹോമുകൾ നാലിലധികം മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഇവിടങ്ങളിൽ വയോധികർക്ക് സമയാസമയങ്ങളിൽ മരുന്നുകൾ ലഭിക്കുന്നതിന് ഉൾപ്പെടെ കാലതാമസം നേരിട്ടുണ്ട്. സേവനങ്ങൾക്ക് അന്തേവാസികളിൽ നിന്നും നഴ്‌സിംഗ് ഹോമുകൾ പണം ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. താമസക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നഴ്‌സിംഗ് ഹോമുകൾ വീഴ്ചവരുത്തി. അവശ്യമായ പരിശീലനം ലഭിക്കാത്ത ജീവനക്കാരുടെ കുറവ് പലയിടങ്ങളിലും അന്തേവാസികളെ ദുരിതത്തിലാക്കി.

Read More

ഡബ്ലിൻ: അയർലന്റ് മലയാളിയും ഡബ്ലിൻ സിറോ മലബാർ സഭാസമിതി മുൻ ട്രസ്റ്റിയുമായ സാവിയോ മൈക്കിളിന്റെ മാതാവ് ത്രേസ്യാമ്മ മൈക്കിൾ അന്തരിച്ചു. 90 വയസ്സായിരുന്നു. കടപ്ലാമറ്റം സ്വദേശിയായ സാവിയോ ഐറിഷ് വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥനാണ്. ത്രേസ്യാമ്മ വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മൃതദേഹം നാളെ ( ബുധൻ) കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ സംസ്‌കരിക്കും. ഇതിന് മുന്നോടിയായി രാവിലെ 9 മണിയ്ക്ക് വസതിയിൽ ശുശ്രൂഷകൾ നടക്കും. വയലാ വടക്കേമുണ്ടയ്ക്കൽ തറപ്പേൽ കുടുംബാംഗമാണ് ത്രേസ്യാമ്മ.

Read More

ഡബ്ലിൻ: കോവിഡ് 19 വാക്‌സിൻ മാറി നൽകിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ്. ദുരനുഭവം നേരിട്ട 13 കാരിയ്ക്ക് എച്ച്എസ്ഇ നഷ്ടപരിഹാരം നൽകും. സർക്യൂട്ട് സിവിൽ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് എച്ച്എസ്ഇയുടെ നടപടി. 2021 ഓഗസ്റ്റിലായിരുന്നു 13 കാരിയായ എല്ല മോക്ലർ മുൾഹണിന് തെറ്റായ കോവിഡ് വാക്‌സിൻ നൽകിയത്. ഇതിന് പുറമേ മറ്റൊരാൾക്ക് ഉപയോഗിച്ച സിറിഞ്ച്  ആയിരുന്നു നഴ്‌സ് കുട്ടിയെ കുത്തിവയ്ക്കാൻ ഉപയോഗിച്ചത്. വാക്‌സിൻ എടുത്തതിന് പിന്നാലെ കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാക്‌സിൻ മാറി നൽകിയതായും ഉപയോഗിച്ച സിറിഞ്ച് തന്നെ വീണ്ടും ഉപയോഗിച്ചതായും വ്യക്തമായത്. 13 കാരിയ്ക്ക് 20,000 യൂറോയും കോടതി ചിലവും ആണ് എച്ച്എസ്ഇ നൽകേണ്ടത്.

Read More

ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ അധീനപ്രദേശങ്ങളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കാൻ അയർലന്റ്. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി ഇന്ന് മന്ത്രിസഭയ്ക്ക് മുൻപാകെ എത്തും. പലസ്തീനിലെ ഇസ്രായേൽ കേന്ദ്രങ്ങളിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് നിരോധനം ഏർപ്പെടുത്താൻ മന്ത്രിമാരുടെ അനുമതിയുണ്ട്. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസാണ് നിയമഭേദഗതി മന്ത്രിസഭയ്ക്ക് മുൻപാകെ സമർപ്പിക്കുക. ഇസ്രായേൽ സെറ്റിൽമെന്റ്‌സ് പ്രോഹിബിഷൻ ഓഫ് ഇംപോർട്ടേഷൻ ഓഫ് ഗുഡ്‌സ് ബിൽ 2025 എന്നാണ് പുതിയ ഭേദഗതിയുടെ പേര്.

Read More