- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ കൗണ്ടിയിൽ സെക്കന്റ് ഹാൻഡ് വീടുകളുടെ ശരാശരി വിലയിൽ വർദ്ധനവ്. ഇത്തരം വീടുകൾക്ക് 6 ലക്ഷം യൂറോയാണ് നിലവിലെ ശരാശരി വില. അയർലന്റിലാകമാനം വീടുകളുടെ അടിസ്ഥാന വില വർദ്ധിക്കുന്നതിനിടെ ആണ് സെക്കന്റ് ഹാൻഡ് വീടുകളുടെ വിലയിലും വർദ്ധനവ് ഉണ്ടാകുന്നത്. രാജ്യവ്യാപകമായി വിപണി മൂല്യം വർദ്ധിക്കുന്നതാണ് ഡബ്ലിനിലെ സെക്കന്റ് ഹാൻഡ് വീടുകളുടെ വിലയിലും പ്രതിഫലിച്ചിരിക്കുന്നത് എന്നാണ് സൂചന. ഡിഎൻജി നാഷണൽ പ്രൈസ് ഗേജ് പ്രകാരം, അയർലണ്ടിന്റെ മറ്റ് ഭാഗങ്ങളിൽ, ഒരു വീടിന്റെ ശരാശരി വില 31,3453 ആയി ഉയർന്നിട്ടുണ്ട്. ഈ വർഷം രണ്ടാംപാദത്തിൽ പുനർവിൽപ്പനയിൽ വീടുകളുടെ മൂല്യത്തിൽ 1 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2.5 ശതമാനമായിട്ടായിരുന്നു ശരാശരി മൂല്യം വർദ്ധിച്ചത്.
ഡബ്ലിൻ: ആനി മക്കാരിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡബ്ലിനിലെ വീട്ടിൽ നടന്നിരുന്ന പരിശോധന പൂർത്തിയായി. ഒരു മാസം നീണ്ട പരിശോധനയാണ് പൂർത്തിയായത്. ആനി മക്കാരിക്കിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. വെസ്റ്റ് ഡബ്ലിനിലെ ക്ലോണ്ടാൽക്കിനലെ വീട്ടിൽ ആയിരുന്നു പരിശോധന. കഡാവർ നായ്ക്കളെ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കിയ ശേഷം വീട് നിലവിലെ താമസക്കാർക്ക് തിരികെ നൽകി. അതേസമയം പരിശോധനയിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. 32 വർഷങ്ങൾക്ക് മുൻപായിരുന്നു അമേിക്കൻ സ്വദേശിനിയായ ആനി മക്കാരിക്കിനെ കാണാതെ ആയത്.
കോർക്ക്: വടക്കൻ കോർക്കിലെ അലോവ് നദിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അന്വേഷണം. ഇൻലാൻഡ് ഫിഷറീസ് അയർലന്റും പരിസ്ഥിതി സംരക്ഷണ ഏജൻസിയുമാണ് സംഭവത്തിൽ വെവ്വേറെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നദിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കാന്റൂർക്കിന് സമീപമായി സ്ഥിതിചെയ്യുന്ന നദിയിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. ഇതേ തുടർന്നാണ് നദിയുടെ അവസ്ഥ മോശം ആയത്. അതേസമയം ഇതുവരെ നദിയിൽ മത്സ്യങ്ങൾ ചത്തതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നദിയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഐഎഫ്‌ഐയുടെയും ഇപിഎയുടെയും തുടർനീക്കം.
ഡബ്ലിൻ: ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിൽ ആശങ്കയിലായി അയർലന്റിലെ ജനങ്ങൾ. ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിക്കുന്നതിൽ 70 ശതമാനത്തോളം ഐറിഷ് ഉപഭോക്താക്കൾ ആശങ്കയിലാണെന്ന് സിൻ ഫെയ്ൻ ലീഡർ മേരി ലൂ മക്‌ഡൊണാൾഡ് ഡെയിലിൽ വ്യക്തമാക്കി. പിഡബ്ല്യുസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേരി ഇക്കാര്യം സഭയെ അറിയിച്ചത്. സിഎസ്ഒയിൽ നിന്നുള്ള കണക്കുകൾ പ്രകാരം നിത്യോപയോഗ സാധനമായ പഞ്ചസാരയുടെ വിലയിൽ 54 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആട്ടിറച്ചി വില 48 ശതമാനം വർദ്ധിച്ചു. മീൻ വില 55 ശതമാനം വർദ്ധിച്ചു. 2021 ന് ശേഷം ഓരോ കുടുംബവും സൂപ്പർ മാർക്കറ്റുകളിൽ 3000 യൂറോ ആണ് പ്രതിവർഷം സാധനങ്ങൾ വാങ്ങാൻ ചിലവാക്കുന്നത് എന്നും മേരി വ്യക്തമാക്കി.
ഡബ്ലിൻ: ഡബ്ലിനിൽ കാൽനടയാത്രികൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 40 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. ബാൽബ്രിഗനിലെ റെയിൽവേ സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. 30 കാരനാണ് അപകടത്തിൽപ്പെട്ടത്. നടന്നുപോകുകയായിരുന്ന ഇയാളുടെ ശരീരത്തിലേക്ക് 40 കാരൻ ഓടിച്ച കാർ പാഞ്ഞ് കയറുകയായിരുന്നു. സംഭവത്തിന് പിന്നാലെ 40 കാരൻ അവിടെ നിന്നും രക്ഷപ്പെട്ടു.
ലിമെറിക്ക്: ലിമെറിക്കിലെ ഷാനൻ ഫോയ്നെസ് തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കപ്പലിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. കപ്പലിൽ ഇവർ പതിവ് പരിശോധനയും അറ്റകുറ്റപ്പണികളും നടത്തുകയായിരുന്നു. ഇതിനിടെ കപ്പലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റവരിൽ ഒരാളെ ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും രണ്ടാമത്തെ ആളെ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു.
ഡബ്ലിൻ: വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കേരള ഹൗസ് കാർണിവൽ 2025. ആയിരക്കണക്കിന് ആളുകളാണ് ഫെയറിഹൗസ് റേസ്‌കോഴ്സിൽ നടന്ന വർണാഭമായ പരിപാടിയുടെ ഭാഗം ആയത്. കലാപരിപാടികളും, ഗെയിംഷോകളും കലർന്ന പരിപാടി ഐറിഷ് മലയാളികൾക്ക് നവ്യാനുഭവമായി. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ മനസ് കീഴടക്കിയ മമിത ബൈജു ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. കേര ഫുഡ്‌സിന്റെ ബ്രാൻഡ് അംബാസിഡറായതിന് പിന്നാലെയാണ് മമിത പരിപാടിയുടെ ഭാഗമായത്. ജാസി ഗിഫ്റ്റ്, സയനോര ഫിലിപ്പ്, റയാൻ എന്നിവരുടെ സംഗീത പരിപാടി ഏവരെയും ഹരം കൊള്ളിച്ചു. വൻതാര നിര പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. ജൂഡ് ആന്റണി, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ധാർഥ് മേനോൻ, സിജു വിൽസൺ, ശബരീഷ് വർമ്മ, സിദ്ധാർഥ് ശിവ, മിഥുൻ രമേശ്, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, അനുശ്രീ എന്നിവർ പരിപാടിയുടെ ഭാഗമായി. ജൂലൈ 21 ന് ആയിരുന്നു കേരള ഹൗസ് കാർണിവൽ 2025 നടന്നത്.
ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിൽ അതിഥികളായി ലിറ്റിൽ ബ്ലൂ ഹീറോകൾ. ടിപ്പററിയിൽ നിന്നുള്ള വിഐപി അതിഥികൾക്കൊപ്പമാണ് ലിറ്റിൽ ബ്ലൂ ഹീറോകൾ ലെയിൻസ്റ്റർ ഹൗസിൽ എത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികളുടെ കുടുംബങ്ങളെ എല്ലാ തരത്തിലും സഹായിക്കുന്നതിനും കുട്ടികളെ ശാക്തീകരിക്കുന്നതിനും വേണ്ടി സ്ഥാപിതമായ സംഘടനയാണ് ലിറ്റിൽ ബ്ലൂ ഹീറോസ്. ഇതിന് പുറമേ പോലീസിൽ ഓണററി അംഗത്വവും സംഘടന നൽകുന്നു. 2017 ൽ ആണ് സംഘടന സ്ഥാപിതമായത്. വിഐപി സംഘത്തിൽ ഓണററി അംഗത്വമുള്ള ആറ് വയസ്സുകാരൻ ജോയി മോസും ഉണ്ട്. മൂന്ന് വർഷം മുൻപ് ജോയി ലിറ്റിൽ ബ്ലൂ ഹീറോസിന്റെ ഭാഗമായത്. ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം ബാധിതനാണ് ജോയി.
ഡബ്ലിൻ: ഇസ്രായേൽ- ഇറാൻ സംഘർഷത്തിന് വെടിനിർത്തൽ ഫലപ്രദമായ പരിഹാരം അല്ലെന്ന് അയർലന്റ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. വെടിനിർത്തൽ എപ്പോൾ വേണമെങ്കിലും ലംഘിക്കപ്പെടാം. ചർച്ചയിലൂടെ ഇതിന് എന്നന്നേക്കുമായി പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്രത്തിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കണം എന്നാണ് അയർലന്റിന്റെയും യൂറോപ്പിന്റെയും നിലപാട്. കഴിഞ്ഞ ദിവസം ബ്രസ്സൽസിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു. സമാധാനം പുന:സ്ഥാപിക്കുന്നതിന് എല്ലാവിധ സഹായങ്ങളും നൽകാൻ യൂറോപ്പ് തയ്യാറാണ്. താത്കാലികമായുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്യുന്നു. ഇത് നല്ലത് തന്നെ. എങ്കിലും ഇത് ദുർബലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കെട്ടിടത്തിന് തീപിടിച്ചു. സംഭവത്തിൽ പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. 8 മണിയോടെ ഗ്രാൻബൈ റോയയിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഫയർഫോഴ്‌സ് ഉടൻ എത്തി തീ അണയ്ക്കുകയായിരുന്നു. ആറ് ഫയർ എൻജിനുകൾ എത്തിയായിരുന്നു രക്ഷാപ്രവർത്തനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
