ഡബ്ലിൻ: കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി അധിക ധനസഹായം ആവശ്യപ്പെട്ട് ചിൽഡ്രൻസ് റൈറ്റ്സ് അലയൻസ്. 2026 ലെ ബജറ്റിൽ 50 മില്യൺ യൂറോ അധികമായി വകയിരുത്തണം എന്നാണ് ആവശ്യം. ജീവനക്കാരുടെ കുറവും കുട്ടികളെ താമസിപ്പിക്കുന്നതിനുള്ള സ്ഥലങ്ങളുടെ അഭാവവും രൂക്ഷമാകുന്നതിനിടെയാണ് ചിൽഡ്രൻസ് റൈറ്റ്സ് അലയൻസ് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
സേവനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ബജറ്റിൽ പണം അനുവദിച്ചതെന്ന് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ടന്യ വാർഡ് പറഞ്ഞു. എന്നാൽ ഈ തുക കൊണ്ട് പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംഘടന നേരിടുന്നുണ്ട്. മതിയായ സംരക്ഷണ കേന്ദ്രങ്ങൾ ഇല്ലാത്തതും വെല്ലുവിളിയാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

