ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയ്ക്ക് ബൾബ്രിഗാനിലെ റെയിൽവേ സ്ട്രീറ്റിൽ ആയിരുന്നു സംഭവം.
നടക്കുകയായിരുന്ന 20 കാരനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇയാളെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുവാവിനെ ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് ആർക്കെങ്കിലും അറിയുമെങ്കിൽ
ബാൽബ്രിഗൻ ഗാർഡ സ്റ്റേഷനുമായി 01 666 4500 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

