ഡബ്ലിൻ: അടുത്ത മാസം മുതൽ ഡബ്ലിനിലെ പാർലമെന്റ് സ്ട്രീറ്റ് വാഹന മുക്തം. ജൂലൈ 4 മുതൽ ഇതുവഴി കാൽനട യാത്രികർക്കും സൈക്കിൾ യാത്രികർക്കും മാത്രമാണ് പ്രവേശനമുള്ളത്. നിലവിൽ കാൽനട യാത്രികരുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന മേഖലയാണ് പാർലമെന്റ് സ്ട്രീറ്റ്.
ഡബ്ലിൻ സിറ്റി കൗൺസിലാണ് (ഡിസിസി) ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. കാൽനട യാത്രികരുടെ സുരക്ഷ മുൻനിർത്തിയും നഗരത്തിലെ പുതിയ ഗതാഗതപരിഷ്കാരങ്ങളുടെ ഭാഗമായും കൂടിയാണ് പുതിയ നടപടി. നിലവിൽ ദിനം പ്രതി 23,000 ആളുകളാണ് പാർലമെന്റ് സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്നത്.
Discussion about this post

