ഡബ്ലിൻ: അയർലന്റ് മലയാളിയും ഡബ്ലിൻ സിറോ മലബാർ സഭാസമിതി മുൻ ട്രസ്റ്റിയുമായ സാവിയോ മൈക്കിളിന്റെ മാതാവ് ത്രേസ്യാമ്മ മൈക്കിൾ അന്തരിച്ചു. 90 വയസ്സായിരുന്നു. കടപ്ലാമറ്റം സ്വദേശിയായ സാവിയോ ഐറിഷ് വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥനാണ്.
ത്രേസ്യാമ്മ വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. മൃതദേഹം നാളെ ( ബുധൻ) കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കും. ഇതിന് മുന്നോടിയായി രാവിലെ 9 മണിയ്ക്ക് വസതിയിൽ ശുശ്രൂഷകൾ നടക്കും. വയലാ വടക്കേമുണ്ടയ്ക്കൽ തറപ്പേൽ കുടുംബാംഗമാണ് ത്രേസ്യാമ്മ.
Discussion about this post

