ഡബ്ലിൻ: അയർലന്റിൽ കർഷക കുടുംബങ്ങളുടെ വരുമാനത്തിൽ വർദ്ധനവ്. കാർഷിക ഉത്പന്നങ്ങൾക്ക് വില വർദ്ധിച്ചതാണ് വരുമാനവർദ്ധനവിനുള്ള പ്രധാന കാരണം. കർഷക കുടുംബങ്ങളുടെ വരുമാനത്തിൽ 87 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ.
അഗ്രികൾച്ചർ ആന്റ് ഫുഡ് ഡെവലപ്മെന്റ് അതോറിറ്റിയിലെ സാമ്പത്തിക വിദഗ്ധരാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. 2023 മായി താരതമ്യം ചെയ്യുമ്പോൾ കർഷകരുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ട്. 2023 ൽ ഇവരുടെ ജീവിതം വളരെ ദുഷ്കരം ആയിരുന്നു. എന്നാൽ ഈ വർഷം അതിവേഗത്തിൽ കാർഷിക ഉത്പന്നങ്ങളുടെ വില വർദ്ധിച്ചു. ഇതിന് പുറമേ സർക്കാരിന്റെ സിഎപിയും ( പൊതു കാർഷിക നയം) വരുമാനം വർദ്ധിക്കാൻ കാരണം ആയി.
Discussion about this post

