ഡബ്ലിൻ: കോവിഡ് 19 വാക്സിൻ മാറി നൽകിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ്. ദുരനുഭവം നേരിട്ട 13 കാരിയ്ക്ക് എച്ച്എസ്ഇ നഷ്ടപരിഹാരം നൽകും. സർക്യൂട്ട് സിവിൽ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് എച്ച്എസ്ഇയുടെ നടപടി.
2021 ഓഗസ്റ്റിലായിരുന്നു 13 കാരിയായ എല്ല മോക്ലർ മുൾഹണിന് തെറ്റായ കോവിഡ് വാക്സിൻ നൽകിയത്. ഇതിന് പുറമേ മറ്റൊരാൾക്ക് ഉപയോഗിച്ച സിറിഞ്ച് ആയിരുന്നു നഴ്സ് കുട്ടിയെ കുത്തിവയ്ക്കാൻ ഉപയോഗിച്ചത്. വാക്സിൻ എടുത്തതിന് പിന്നാലെ കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാക്സിൻ മാറി നൽകിയതായും ഉപയോഗിച്ച സിറിഞ്ച് തന്നെ വീണ്ടും ഉപയോഗിച്ചതായും വ്യക്തമായത്. 13 കാരിയ്ക്ക് 20,000 യൂറോയും കോടതി ചിലവും ആണ് എച്ച്എസ്ഇ നൽകേണ്ടത്.

