ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ അധീനപ്രദേശങ്ങളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കാൻ അയർലന്റ്. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി ഇന്ന് മന്ത്രിസഭയ്ക്ക് മുൻപാകെ എത്തും. പലസ്തീനിലെ ഇസ്രായേൽ കേന്ദ്രങ്ങളിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് നിരോധനം ഏർപ്പെടുത്താൻ മന്ത്രിമാരുടെ അനുമതിയുണ്ട്.
ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസാണ് നിയമഭേദഗതി മന്ത്രിസഭയ്ക്ക് മുൻപാകെ സമർപ്പിക്കുക. ഇസ്രായേൽ സെറ്റിൽമെന്റ്സ് പ്രോഹിബിഷൻ ഓഫ് ഇംപോർട്ടേഷൻ ഓഫ് ഗുഡ്സ് ബിൽ 2025 എന്നാണ് പുതിയ ഭേദഗതിയുടെ പേര്.
Discussion about this post

