ഡബ്ലിൻ: ഡബ്ലിനിൽ കാൽനടയാത്രികൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 40 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.
ബാൽബ്രിഗനിലെ റെയിൽവേ സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. 30 കാരനാണ് അപകടത്തിൽപ്പെട്ടത്. നടന്നുപോകുകയായിരുന്ന ഇയാളുടെ ശരീരത്തിലേക്ക് 40 കാരൻ ഓടിച്ച കാർ പാഞ്ഞ് കയറുകയായിരുന്നു. സംഭവത്തിന് പിന്നാലെ 40 കാരൻ അവിടെ നിന്നും രക്ഷപ്പെട്ടു.
Discussion about this post

