ഡബ്ലിൻ: വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കേരള ഹൗസ് കാർണിവൽ 2025. ആയിരക്കണക്കിന് ആളുകളാണ് ഫെയറിഹൗസ് റേസ്കോഴ്സിൽ നടന്ന വർണാഭമായ പരിപാടിയുടെ ഭാഗം ആയത്. കലാപരിപാടികളും, ഗെയിംഷോകളും കലർന്ന പരിപാടി ഐറിഷ് മലയാളികൾക്ക് നവ്യാനുഭവമായി.
ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ മനസ് കീഴടക്കിയ മമിത ബൈജു ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. കേര ഫുഡ്സിന്റെ ബ്രാൻഡ് അംബാസിഡറായതിന് പിന്നാലെയാണ് മമിത പരിപാടിയുടെ ഭാഗമായത്. ജാസി ഗിഫ്റ്റ്, സയനോര ഫിലിപ്പ്, റയാൻ എന്നിവരുടെ സംഗീത പരിപാടി ഏവരെയും ഹരം കൊള്ളിച്ചു.
വൻതാര നിര പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. ജൂഡ് ആന്റണി, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ധാർഥ് മേനോൻ, സിജു വിൽസൺ, ശബരീഷ് വർമ്മ, സിദ്ധാർഥ് ശിവ, മിഥുൻ രമേശ്, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, അനുശ്രീ എന്നിവർ പരിപാടിയുടെ ഭാഗമായി. ജൂലൈ 21 ന് ആയിരുന്നു കേരള ഹൗസ് കാർണിവൽ 2025 നടന്നത്.

