ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിൽ അതിഥികളായി ലിറ്റിൽ ബ്ലൂ ഹീറോകൾ. ടിപ്പററിയിൽ നിന്നുള്ള വിഐപി അതിഥികൾക്കൊപ്പമാണ് ലിറ്റിൽ ബ്ലൂ ഹീറോകൾ ലെയിൻസ്റ്റർ ഹൗസിൽ എത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ കുടുംബങ്ങളെ എല്ലാ തരത്തിലും സഹായിക്കുന്നതിനും കുട്ടികളെ ശാക്തീകരിക്കുന്നതിനും വേണ്ടി സ്ഥാപിതമായ സംഘടനയാണ് ലിറ്റിൽ ബ്ലൂ ഹീറോസ്. ഇതിന് പുറമേ പോലീസിൽ ഓണററി അംഗത്വവും സംഘടന നൽകുന്നു. 2017 ൽ ആണ് സംഘടന സ്ഥാപിതമായത്.
വിഐപി സംഘത്തിൽ ഓണററി അംഗത്വമുള്ള ആറ് വയസ്സുകാരൻ ജോയി മോസും ഉണ്ട്. മൂന്ന് വർഷം മുൻപ് ജോയി ലിറ്റിൽ ബ്ലൂ ഹീറോസിന്റെ ഭാഗമായത്. ഹൈപ്പോപ്ലാസ്റ്റിക് ലെഫ്റ്റ് ഹാർട്ട് സിൻഡ്രോം ബാധിതനാണ് ജോയി.
Discussion about this post

