ലിമെറിക്ക്: ലിമെറിക്കിലെ ഷാനൻ ഫോയ്നെസ് തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കപ്പലിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. കപ്പലിൽ ഇവർ പതിവ് പരിശോധനയും അറ്റകുറ്റപ്പണികളും നടത്തുകയായിരുന്നു. ഇതിനിടെ കപ്പലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.
പരിക്കേറ്റവരിൽ ഒരാളെ ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും രണ്ടാമത്തെ ആളെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു.
Discussion about this post

