ഡബ്ലിൻ: ഡബ്ലിൻ കൗണ്ടിയിൽ സെക്കന്റ് ഹാൻഡ് വീടുകളുടെ ശരാശരി വിലയിൽ വർദ്ധനവ്. ഇത്തരം വീടുകൾക്ക് 6 ലക്ഷം യൂറോയാണ് നിലവിലെ ശരാശരി വില. അയർലന്റിലാകമാനം വീടുകളുടെ അടിസ്ഥാന വില വർദ്ധിക്കുന്നതിനിടെ ആണ് സെക്കന്റ് ഹാൻഡ് വീടുകളുടെ വിലയിലും വർദ്ധനവ് ഉണ്ടാകുന്നത്.
രാജ്യവ്യാപകമായി വിപണി മൂല്യം വർദ്ധിക്കുന്നതാണ് ഡബ്ലിനിലെ സെക്കന്റ് ഹാൻഡ് വീടുകളുടെ വിലയിലും പ്രതിഫലിച്ചിരിക്കുന്നത് എന്നാണ് സൂചന. ഡിഎൻജി നാഷണൽ പ്രൈസ് ഗേജ് പ്രകാരം, അയർലണ്ടിന്റെ മറ്റ് ഭാഗങ്ങളിൽ, ഒരു വീടിന്റെ ശരാശരി വില 31,3453 ആയി ഉയർന്നിട്ടുണ്ട്.
ഈ വർഷം രണ്ടാംപാദത്തിൽ പുനർവിൽപ്പനയിൽ വീടുകളുടെ മൂല്യത്തിൽ 1 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2.5 ശതമാനമായിട്ടായിരുന്നു ശരാശരി മൂല്യം വർദ്ധിച്ചത്.

