ഡബ്ലിൻ: ആനി മക്കാരിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡബ്ലിനിലെ വീട്ടിൽ നടന്നിരുന്ന പരിശോധന പൂർത്തിയായി. ഒരു മാസം നീണ്ട പരിശോധനയാണ് പൂർത്തിയായത്. ആനി മക്കാരിക്കിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു പോലീസിന്റെ ലക്ഷ്യം.
വെസ്റ്റ് ഡബ്ലിനിലെ ക്ലോണ്ടാൽക്കിനലെ വീട്ടിൽ ആയിരുന്നു പരിശോധന. കഡാവർ നായ്ക്കളെ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കിയ ശേഷം വീട് നിലവിലെ താമസക്കാർക്ക് തിരികെ നൽകി. അതേസമയം പരിശോധനയിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. 32 വർഷങ്ങൾക്ക് മുൻപായിരുന്നു അമേിക്കൻ സ്വദേശിനിയായ ആനി മക്കാരിക്കിനെ കാണാതെ ആയത്.
Discussion about this post

